ശംഖുംമുഖം: ടൈറ്റാനിയം ഫാക്ടറിയില്‍ ജോലിക്കിടെ കൺവെയര്‍ ബെല്‍റ്റില്‍ കുടുങ്ങി താല്‍ക്കാലിക ജീവനക്കാരന് മരിച്ചു. തിരുവനന്തപുരം പേട്ട വാറുവിളാകത്ത് വീട്ടില്‍ ടി.സി.30/1033ല്‍ ആര്. രഞ്ജിത്താണ് (34) മരിച്ചത്. തിങ്കളാഴ്ച രാത്രി ടൈറ്റാനിയത്തിലെ സൾഫര്‍ ബങ്കറില്‍നിന്ന് മെല്‍റ്റിങ് പിറ്റിലേക്ക് സൾഫര്‍ പോകുന്ന കണ്‍വെയറില്‍ ബെല്‍റ്റില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
രക്ഷപ്പെടുത്താനായി സഹപവര്ത്തകര് സിസ്റ്റം ഓഫ് ചെയ്ത് ഇയാളെ പുറെത്തടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിെച്ചങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍കോളജിലേക്ക് മാറ്റി
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.വീട്ടില്‍ പൊതുദര്‍ശത്തിനു െവച്ച മൃതദേഹം ചെവ്വാഴ്ച വൈകീട്ടോടെ മുട്ടത്തറ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്കരിച്ചു. ഇയാള്‍ 2017 മുതല്‍ കമ്പനിയില്‍ ജോലി ചെയ്തുവരുകയാണ്.പിതാവ്: പരേതനായ രാജേന്ദ്രന്. മാതാവ: യമുന. സഹോദരി: രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.