പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലും ഇ​തി​ന് സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക​യും ചെ​യ്ത കേ​സി​ലും ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് വ​ക്കം ഭ​ര​ത​ൻ വി​ളാ​കം ല​ക്ഷം​വീ​ട്ടി​ൽ സു​മേ​ഷ് (20), ചി​റ​യി​ൻ​കീ​ഴ് കോ​ട​ക്കു​ഴി വീ​ട്ടി​ൽ അ​ജി​ത്ത് (20) എ​ന്നി​വ​രെ​യാ​ണ് ന​ഗ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ സു​മേ​ഷി​ന് അ​ജി​ത്താ​ണ് താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

റൂ​റ​ൽ എ​സ്.​പി പി.​കെ. മ​ധു​വി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സി.​എ​സ്. ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​രൂ​ർ എ​സ്.​എ​ച്ച്.​ഒ എ​സ്. എ​സ് ഷി​ജു, എ​സ്.​സി.​പി.​ഒ കൃ​ഷ്ണ​ലാ​ൽ, സി.​പി.​ഒ പ്ര​വീ​ൺ, പ്ര​ജീ​ഷ്, ജ​യ​ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ സു​നി​ൽ, എ​സ്.​സി.​പി.​ഒ സാം​ജി​ത്ത്, അ​ജി​ത്ത്, സി.​പി.​ഒ മ​ഹേ​ഷ്, അ​നു​പ​മ, ബി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Two arrested for raping minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.