തിരുവനന്തപുരം: നാടൻ തോക്ക് നിർമാണത്തിനുള്ള ഉപകരണങ്ങളും അനുബന്ധ സാധനങ്ങളുമായി രണ്ടുപേർ പിടിയിൽ. നാടൻ തോക്കിന്‍റെ ഭാഗങ്ങളും ഗൺ പൗഡറും എയർ ഗൺ, പിസ്റ്റൾ റൗണ്ട്, 3.3 റൈഫിൾ റൗണ്ട് എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചീരാണിക്കര അരശുംമൂട് ബാലൻവിള താമസിക്കുന്ന അസീമിന്‍റെ (42) വീട്ടിൽനിന്നാണ് ഇവ വട്ടപ്പാറ പൊലീസ് പിടിച്ചെടുത്തത്. ആര്യനാട് പറണ്ടോട് സ്വദേശി സുരേന്ദ്രനുവേണ്ടിയാണ് അസീം തോക്ക് നിർമിച്ചത്.
തോക്കിന്‍റെ ബാരൽ ഗ്രൂവ്സ് നിർമിക്കുന്നതിന് വിതുരയിലെ ലെയ്ക്കിൽ എത്തുന്നതിനിടെയാണ് സുരേന്ദ്രൻ പിടിയിലായത്. തുടർന്ന് വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസീമിന്‍റെ വീട്ടിൽനിന്ന് തോക്കുകളും മറ്റുപകരണങ്ങളും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.