തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ രണ്ട് റോഡുകൾ കൂടി ഗതാഗതത്തിനായി തുറന്നു നൽകി. അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ റോഡിന്റെ (എം.ജി രാധാകൃഷ്ണൻ റോഡ്) ആദ്യ റീച് എന്നിവയാണ് ഒന്നാം ഘട്ടം നവീകരണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
മോഡല്‍ സ്കൂള്‍ ജങ്ഷനില്‍ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പൽ കെ.വി. പ്രമോദും കിള്ളിപ്പാലത്ത് സിറ്റി പൊലീസ് കമീഷണർ നാഗരാജുവും റോഡ് തുറന്നു നല്കി. ഒന്നാംഘട്ടം ടാറിങ് പൂർത്തിയാക്കിയാണ് റോഡുകള്‍ തുറന്നു നല്‍കിയത്.
നിർമാണം പൂർത്തിയാകുന്നതോടെ വൈദ്യുത, ടെലിഫോൺ, ഇന്റർനെറ്റ്, സ്വകാര്യ കേബ്ൾ ലൈനുകളെല്ലാം റോഡിന് അടിയിലാകും. നേരത്തേ രണ്ട് റോഡുകൾ പൂർണമായും സ്മാർട്ടാക്കി മാറ്റുകയും അഞ്ച് റോഡുകൾ ആദ്യഘട്ട ടാറിങ് നടത്തിയും ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു. ഇതിനു പുറമെ, 25 റോഡുകളിലും നവീകരണം സാധ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.