തിരുവനന്തപുരം: അന്യാധീനപ്പെട്ട വഖഫ് ഭൂമികളും ഇതര സ്വത്തുക്കളും വീണ്ടെടുക്കാന്‍ സത്വര നടപടികളുണ്ടാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
വഖഫ് ചെയ്ത ആളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അനുസരിച്ച് മാത്രമേ ഇസ്ലാമിക നിയമപ്രകാരവും വഖഫ് ആക്ട് പ്രകരവും സ്വത്തുക്കള്‍ കൈകാര്യം ചെയ്യാവൂ. ഇതിനു വിരുദ്ധമായി പല ൈകയേറ്റങ്ങളും നടന്നിട്ടുണ്ട്. 'ജാഗ്രതയാണ് കരുത്ത്' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബോധവത്കരണ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വഖഫ് സ്വത്തുകളില്‍ മഹാഭൂരിപക്ഷവും സുന്നികളുടേതാണ്. മരിച്ചവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാനും പള്ളി ദര്‍സ് നടത്താനും മൗലിദ് നടത്താനും വേണ്ടിയാണ് വഖഫ് ഭൂമിയും സ്വത്തുക്കളും അധികവും വഖഫ് ചെയ്യപ്പെട്ടത്. ഇവയാണ് വ്യാപകമായി വഖഫിെൻറ ഉദ്ദേശ്യലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കപ്പെടുന്നത്. നിരവധി പള്ളികളും സ്വത്തുക്കളും ഇങ്ങനെ ൈകയേറ്റം ചെയ്യപ്പെട്ടതിെൻറ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. സുന്നികള്‍ ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താറുണ്ട്. എന്നാല്‍, പലപ്പോഴും പക്ഷപാതപരമായി ഉദ്യോഗസ്ഥരെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്ന രീതിയാണ് വഖഫ് ബോര്‍ഡില്‍ കണ്ടുവരുന്നത്.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചെടുക്കാനും നടപടി സ്വീകരിക്കാനും സത്യസന്ധമായി പ്രവര്‍ത്തിക്കാനും സാധിക്കുന്നതാകണം ബോര്‍ഡും അനുബന്ധ സംവിധാനങ്ങളും. അതോടൊപ്പം മുസ്ലിം സമൂഹത്തിെൻറ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിനു കീഴില്‍ വ്യാപകമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് താഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തി. എന്‍. അലി അബ്ദുല്ല പ്രമേയ പ്രഭാഷണം നടത്തി. കെ.എസ്. ശബരീനാഥന്, എ. സൈഫുദീന്‍ ഹാജി, റഹ്മത്തുല്ല സഖാഫി എളമരം, മജീദ് കക്കാട്, പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്, മുഹമ്മദ് പറവൂര്‍, അബ്്ദുറഹ്മാന് സഖാഫി വിഴിഞ്ഞം, സിദ്ദീഖ് സഖാഫി നേമം, ജബ്ബാര്‍ സഖാഫി പേഴക്കാപ്പള്ളി, എ.എ. ഹക്കീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.