Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്യാധീനപ്പെട്ട വഖഫ്...

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കണം –കാന്തപുരം

text_fields
bookmark_border
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കണം –കാന്തപുരം
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്യാ​ധീ​ന​പ്പെ​ട്ട വ​ഖ​ഫ് ഭൂ​മി​ക​ളും ഇ​ത​ര സ്വ​ത്തു​ക്ക​ളും വീ​ണ്ടെ​ടു​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍.

വ​ഖ​ഫ് ചെ​യ്ത ആ​ളു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്​ മാ​ത്ര​മേ ഇ​സ്‌​ലാ​മി​ക നി​യ​മ​പ്ര​കാ​ര​വും വ​ഖ​ഫ് ആ​ക്ട്​ പ്ര​ക​ര​വും സ്വ​ത്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​വൂ. ഇ​തി​നു വി​രു​ദ്ധ​മാ​യി പ​ല ​ൈക​യേ​റ്റ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. 'ജാ​ഗ്ര​ത​യാ​ണ് ക​രു​ത്ത്' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ വ​ഖ​ഫ്​ സ്വ​ത്തു​ക​ളി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സു​ന്നി​ക​ളു​ടേ​താ​ണ്. മ​രി​ച്ച​വ​ര്‍ക്കു​വേ​ണ്ടി ഖു​ര്‍ആ​ന്‍ പാ​രാ​യ​ണം ചെ​യ്യാ​നും പ​ള്ളി ദ​ര്‍സ് ന​ട​ത്താ​നും മൗ​ലി​ദ് ന​ട​ത്താ​നും വേ​ണ്ടി​യാ​ണ് വ​ഖ​ഫ് ഭൂ​മി​യും സ്വ​ത്തു​ക്ക​ളും അ​ധി​ക​വും വ​ഖ​ഫ് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​വ​യാ​ണ് വ്യാ​പ​ക​മാ​യി വ​ഖ​ഫി​െൻറ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തി​ന് വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി പ​ള്ളി​ക​ളും സ്വ​ത്തു​ക്ക​ളും ഇ​ങ്ങ​നെ ​ൈക​യേ​റ്റം ചെ​യ്യ​പ്പെ​ട്ട​തി​െൻറ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ സാ​ധി​ക്കും. സു​ന്നി​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും പ​ക്ഷ​പാ​ത​പ​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് തീ​രു​മാ​ന​മെ​ടു​പ്പി​ക്കു​ന്ന രീ​തി​യാ​ണ് വ​ഖ​ഫ് ബോ​ര്‍ഡി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്.

അ​ന്യാ​ധീ​ന​പ്പെ​ട്ട വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ തി​രി​ച്ചെ​ടു​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​നും സാ​ധി​ക്കു​ന്ന​താ​ക​ണം ബോ​ര്‍ഡും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും. അ​തോ​ടൊ​പ്പം മു​സ്‌​ലിം സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബോ​ര്‍ഡി​​നു കീ​ഴി​ല്‍ വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​യ്യി​ദ് താ​ഹാ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ആ​ൻ​റ​ണി രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍. അ​ലി അ​ബ്​​ദു​ല്ല പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, എ. ​സൈ​ഫു​ദീ​ന്‍ ഹാ​ജി, റ​ഹ്​​മ​ത്തു​ല്ല സ​ഖാ​ഫി എ​ള​മ​രം, മ​ജീ​ദ് ക​ക്കാ​ട്, പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, ദേ​വ​ര്‍ശോ​ല അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​ര്‍, മു​ഹ​മ്മ​ദ് പ​റ​വൂ​ര്‍, അ​ബ്്​​ദു​റ​ഹ്​​മാ​ന്‍ സ​ഖാ​ഫി വി​ഴി​ഞ്ഞം, സി​ദ്ദീ​ഖ് സ​ഖാ​ഫി നേ​മം, ജ​ബ്ബാ​ര്‍ സ​ഖാ​ഫി പേ​ഴ​ക്കാ​പ്പ​ള്ളി, എ.​എ. ഹ​ക്കീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardKanthapuram AP Abubakr musliyar
News Summary - Unauthorized Waqf properties should be recovered Kanthapuram AP Aboobacker Musliyar
Next Story