വന്ദേഭാരത്: മംഗളൂരുവിലേക്ക്​ പ്രത്യേക വണ്‍വേ സര്‍വിസ്

വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക്​ വ​ന്ദേ​ഭാ​ര​ത് വ​ണ്‍വേ പ്ര​ത്യേ​ക സ​ര്‍വി​സ് ന​ട​ത്തും. വേ​ന​ല്‍ക്കാ​ല​ത്തെ അ​വ​ധി ക​ഴി​ഞ്ഞു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക്​ (06001) തി​ങ്ക​ളാ​ഴ്ച​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ര്‍വി​സ്.

രാ​വി​ലെ 10.45ന് ​കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ രാ​ത്രി 10ന് ​മം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ചേ​രും. 11.15 മ​ണി​ക്കൂ​റാ​ണ് യാ​ത്രാ​സ​മ​യം.

എ​ട്ട് കോ​ച്ചു​ക​ളാ​ണ് ട്രെ​യി​നി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, തൃ​ശൂ​ര്‍, ഷൊ​ര്‍ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്.

Tags:    
News Summary - Vande bharat-Special one-way service to Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.