ബി.ജെ.പി കൗൺസിലർമാർ പാർട്ടിയുടെ വനിതാ കൗൺസിലറെ ജാതി വിളിച്ച് ആക്ഷേപിച്ചെന്ന് പരാതി

വർക്കല: ബി.ജെ.പി വനിതാ കൗൺസിലറെ ബി.ജെ.പിക്കാരായ സഹ കൗൺസിലർമാർ ജാതി വിളിച്ച് ആക്ഷേപിച്ചെന്നും ഭീഷണപ്പെടുത്തിയെന്നും പരാതി. നഗരസഭയിലെ പത്താം വാർഡിലെ കൗൺസിലർ കൗൺസിലർ അശ്വതി.ടി. എസ്സ് ആണ് ഇത് സംബന്ധിച്ച് വർക്കല ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.  തിങ്കളാഴ്ച ഉച്ചയോടെ നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽവച്ച് ബി.ജെ.പിയുടെ തന്നെ മൂന്ന്  കൗണ്സിലർമാർ സ്വന്തം പാർട്ടി കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയായിരുന്നെന്ന് അശ്വതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജാതി വിളിച്ചാക്ഷേപിച്ചുവെ ന്നും  പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് വർക്കല ഡി.വൈ. എസ്.പിക്ക് നൽകിയ  പരാതിയിലുള്ളത്.

ബി.ജെ.പി കൗൺസിലർമാരായ വിജി. ആർ.വി,സിന്ധു.വി,ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.  തന്നെ നിരന്തരമായി ബി.ജെ.പിയുടെ  വനിതാ കൗൺലർമാർ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായും അശ്വതി ആരോപിക്കുന്നു.വാർഡിലെ വികസനപ്രവർത്തനങ്ങളിലും അർഹമായ പ്രാതിനിധ്യം  ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നുണ്ട്.  23 വർഷമായി പട്ടയം ലഭിക്കാത്ത 125 ഓളം കുടുംബങ്ങളാണ് ഇവരുടെ വാർഡ് കൂടിയായ കണ്വാശ്രമം പ്രദേശത്തെ എം.ജി കോളനിയിലേത്. 4.75 ഏക്കറിൽ ഉള്ളതും മുൻസിപ്പാലിറ്റിയുടെ കീഴിലുള്ളതുമായ പ്രദേശത്ത് ഏതാണ്ട് 600 ഓളം പേരാണ് താമസിച്ചുവരുന്നത്. ഇവരിൽ 15ഓളം കുടുംബങ്ങൾ സ്വന്തം ചെലവിൽ ആണ് പട്ടയം സ്വന്തമാക്കിയിട്ടുള്ളത്.

പട്ടയവിതരണം പൂർത്തിയാക്കാൻ നഗരസഭക്ക് ഫണ്ട് ഇല്ലെന്നും താലൂക്കിൽ സർവേ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാവും എന്നുമുള്ള സാഹചര്യത്തിൽ അശ്വതി ശിവഗിരി സംരക്ഷണ സംഘത്തി​െൻറ സഹായത്തോടെ സർവേ നടപടികൾ പൂർത്തികരിച്ചു. പട്ടയത്തി​െൻറ കാര്യങ്ങൾ ബി.ജെ.പിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും അർഹമായ  പരിഗണനയും കിട്ടിയില്ലത്രെ. സ്വന്തം നിലയിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും വ്യക്തിപരമായി എതിർപ്പുകളും അപമാനങ്ങളുമാണ് നേരിടേണ്ടി വരുന്നതെന്നും അശ്വതി പറഞ്ഞു.  വർക്കലയിലെ പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് 300 ഓളം എസ്.സി മോർച്ച പ്രവർത്തകരും കർഷക മോർച്ച പ്രവർത്തകരും ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്.ഇവർ അശ്വതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഒപ്പമുണ്ട്.ബി.ജെ.പി യുടെ പ്രാദേശിക നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ രൂക്ഷ വിമർശനം നിലവിലുണ്ട്.

Tags:    
News Summary - Complaint that BJP councilors insulted the party's woman councilor by calling her caste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.