വർക്കലയിൽ പോക്സോ കോടതി; ഡിസംബർ ഒന്നിന് സിറ്റിങ് തുടങ്ങും

വർക്കല: അതിവേഗ പോക്സോ കോടതി വർക്കലയിൽ അനുവദിച്ചു കിട്ടിയതായും ഡിസംബർ ഒന്നുമുതൽ സിറ്റിങ് ആരംഭിക്കുമെന്നും അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിങ്ങിലാണ് കോടതി പ്രവർത്തിക്കുക.

ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് നിർവഹിക്കുമെന്നും എം.എൽ.എ അറിയിച്ചു. വർക്കലയിൽ കുടുംബകോടതിയും സബ് കോടതിയും ആവശ്യമാണെന്നും ഇവയും കൊണ്ടുവരുന്നതിന് ശ്രമം ഊർജിതമായി നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - POCSO Court at Varkala-the sitting will begin on December 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.