തിരുവനന്തപുരം: ത്തിൽ നടത്തിപ്പ് കമ്പനിക്ക് വക്കാലത്തുമായി ടൂറിസം വകുപ്പ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി.സി) സാഹസിക ടൂറിസം സൊസൈറ്റിക്കും സുരക്ഷ വീഴ്ചയിൽ ഉത്തരവാദിത്തമുണ്ടെന്നാണ് വകുപ്പിന്റെ വിശദീകരണം. അപകടത്തില്‍ സുരക്ഷ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് പറയുമ്പോഴും പദ്ധതിയുടെ സുരക്ഷ ചുമതല കരാർ കമ്പനിക്ക് മാത്രമല്ല, ഡി.ടി.പി.സിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണെന്നാണ് വിശദീകരണം. അപകടത്തിൽ ടൂറിസം ഡയറക്ടർ തിങ്കളാഴ്ച മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി.ബി. നൂഹിനോട് ശനിയാഴ്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നാണ് ഡി.ടി.പി.സിയുടെയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെയും വാദം.
സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണുള്ളതെന്നും ഏത് കമ്പനിയാണ് നിര്മിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷമുന്നയിക്കുന്നത്. തീരദേശ സംരക്ഷണ നിയമമുൾപ്പെടെ കാറ്റിൽ പറത്തിയും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയില്ലാതെയുമാണ് ബ്രിഡ്ജ് നിർമാണമെന്നാണ് മറ്റൊരു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.