വെള്ളറട: പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ 50 മൂര്‍ഖൻ കുഞ്ഞുങ്ങള്‍. ഉണ്ടന്‍കോട് സ്വദേശി അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പിന്റെ മുട്ട വിരിഞ്ഞ് 50 കുഞ്ഞുങ്ങള്‍ പുറത്തുവന്നത്. സ്നേക്ക് പാര്‍ക്കിലെയും വനംവകുപ്പിലേയും താൽക്കാലിക ജീവനക്കാരനായിരുന്ന ലാലു പാമ്പുപിടിത്തക്കാരനാണ്.
കഴിഞ്ഞയാഴ്ച്ച വീടിനുസമീപത്തെ കുളത്തിന് സമീപം കുട്ടികള്‍ കളിക്കുന്നതിനിടെ കണ്ട പാമ്പിനെ പിടികൂടിയപ്പോഴാണ് 50 മുട്ട കിട്ടിയത്. പാമ്പിനെ അന്ന് തന്നെ ഫോറസ്റ്റിന് കൈമാറുകയും മുട്ട വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന മുട്ടയാണ് വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്. ഇവയെ വനംവകുപ്പിന് കൈമാറും.
സ്റ്റേജ് കലാകാരനായ ലാലു രാജവെമ്പാല ഉള്‍പ്പെടെ നിരവധി പാമ്പുകളെ പിടികൂടി ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്. വനം വകുപ്പിന്റെ ലൈസന്‍സ്ഡ് റെസ്ക്യൂവറായ ലാലു വനം വകുപ്പ് നല്‍കിയിട്ടുള്ള ബാഗിനകത്ത് പാമ്പുകളെ സുരക്ഷിതമാക്കിയാണ് കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.