വെള്ളറട: മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ അക്രമിസംഘം കട അടിച്ചു തകര്‍ത്തു; ഉടമയെ മര്‍ദിച്ചു. വെള്ളറടക്ക് സമീപം മുള്ളിലവ് വിളയിലാണ് സംഭവം. ബുധനാഴ്ച രാത്രി 9.30 ഓടെ ബൈക്കുകളിലെത്തിയ ഏഴംഗ സംഘം കട പൂട്ടുന്നതിനിടെ ഉടമസ്ഥനായ വിജയനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ട ഇയാളെ അക്രമിസംഘം ഓടിച്ചിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനം തുടരവെ വിജയന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘം കട അടിച്ചുതകര്‍ക്കുകയായിരുന്നു.
പ്രദേശത്ത് ഭീതി പരത്തി അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കടയുടമയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപം സൂക്ഷിച്ചിരിന്ന ബൈക്ക് അക്രമികള്‍ തകര്‍ത്തു. രാത്രിയില്‍ തന്ന സര്‍ക്കിള്‍ ഇൻസ്പെക്ടർ മൃദുല്‍ കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് സമീപത്തെ സി.സി ടി.വി ദ്രശ്യങ്ങള്‍ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.