വെള്ളറട: പാചകവാതക സിലിണ്ടറിൽ തീപിടിച്ച് വീടിന്റെ ഒരുഭാഗം കത്തിനശിച്ചു. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ഒറ്റശേഖരമംഗലം കുരവറ ബാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം.
പാചകവാതക സിലിണ്ടറില്‍നിന്ന് സ്റ്റൗവിലേക്ക് തീപടര്‍ന്നായിരുന്നു അപകടം.
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയിലായിരുന്നു സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്.
പുതിയ സിലിണ്ടര്‍ ഘടിപ്പിച്ച് സ്റ്റൗ കത്തിച്ചയുടന്‍ ചോര്‍ച്ചയുണ്ടായി റെഗുലേറ്ററിന്റെ ഭാഗത്തേക്ക് തീപടരുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികള്‍ ഓടിക്കൂടുകയും നെയ്യാര്‍ഡാം അഗ്നിരക്ഷസേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ആളുകള്‍ തീകെടുത്തിയിരുന്നു.
അഗ്നിരക്ഷസേനയെത്തി സിലിണ്ടര്‍ പുറത്തേക്കെടുത്ത് ചോര്‍ച്ച അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അഗ്നിബാധയുണ്ടായ ഉടന്‍ കെ.എസ്.ഇ.ബിയെ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അടുക്കളയിലെ വയറിങ് കത്തിനശിച്ച നിലയിലാണ്. അടുക്കള സാമഗ്രികളും ശുചീകരണ ഉപകരണങ്ങളും മേല്‍ക്കൂരയുമടക്കം കത്തിനശിച്ചു.
അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടണ്ടായതായി വീട്ടുകാര്‍ പറയുന്നു. പാചകവാതക ഏജന്‍സി കൂടുതല്‍ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.