നെ​യ്യാ​ര്‍ഡാം മാ​ന്‍ പാ​ര്‍ക്കി​ന്​ സ​മീ​പ​ത്ത് റി​സ​ര്‍വോ​യ​റി​ൽ

ചീ​ങ്ക​ണ്ണി​യെ ക​ണ്ട​പ്പോ​ള്‍

നെയ്യാര്‍തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി

വെള്ളറട: നെയ്യാര്‍ഡാം മാന്‍ പാര്‍ക്കിനുസമീപത്ത് റിസര്‍വോയറിൽ ചീങ്കണ്ണിയെ കണ്ടു. വര്‍ഷങ്ങളായി ചീങ്കണ്ണി ഭീതി നിലനില്‍ക്കുന്ന സ്ഥലമാണ് നെയ്യാര്‍ റിസര്‍വോയര്‍ തീരം. വെള്ളിയാഴ്ച രാവിലെ ഇതുവഴി വന്ന പ്രദേശവാസികളില്‍ ചിലര്‍ ചീങ്കണ്ണിയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു.

നെയ്യാര്‍ റിസര്‍വോയറില്‍ ചീങ്കണ്ണി സാന്നിധ്യം പതിവാണ്. സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലല്ലെങ്കിലും തീരത്തോട് ചേര്‍ന്ന് ചീങ്കണ്ണിയെക്കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

നേരത്തെയുണ്ടായ ചീങ്കണ്ണി ആക്രമണങ്ങളില്‍ മൂന്ന് മനുഷ്യജീവനുകള്‍ നഷ്ടമായിട്ടുണ്ട്. അനവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. രാത്രികാലങ്ങളില്‍ തീരത്തിനുസമീപത്തെ വീടുകളിലുള്ള വളര്‍ത്തുമൃഗങ്ങളെ ചീങ്കണ്ണികള്‍ ഇരയാക്കുന്നതും പതിവായിരുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെയ്യാര്‍ഡാമില്‍ ആദ്യമായി ചീങ്കണ്ണിയുടെആക്രമണത്തിനിരയായ കൃഷ്ണമ്മ 2019 ലാണ് മരണമടഞ്ഞത്. നെയ്യാര്‍ഡാം മരതേക്കലരികത്തുവീട്ടില്‍ കൃഷ്ണമ്മക്കാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കടിയേറ്റത്. നെയ്യാര്‍ ജലസംഭരണിയില്‍ വെള്ളമെടുക്കാനിറങ്ങിയ കൃഷ്ണമ്മയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഇവരുടെ വലതുകൈ നഷ്ടമായതിന് പുറമേ ശശീരത്തില്‍ മാരകമുറിവുമുണ്ടായി. കൃഷ്ണമ്മയുടെ ചികിത്സാ െചലവിനും പുനരധിവാസത്തിനുമായി ജനകീയപ്രതിഷേധം ഉണ്ടായതോടെ വനംവകുപ്പ് കൃഷ്ണമ്മക്ക് ജോലി നല്‍കി. 1987ല്‍ ജോലിയില്‍കയറി. ആറ് വര്‍ഷത്തിനുശേഷം ജലസംഭരണിക്കടുത്തുകൂടി നടക്കുന്നതിനിടയില്‍ രണ്ടാമതും ചീങ്കണ്ണിയുടെ ആക്രമണത്തിനിരയായി.

ഇത്തവണ കണങ്കാലിന്റെ മാസം മുഴുവനും ചീങ്കണ്ണി കടിച്ചെടുത്തു. ആശുപത്രി വാസത്തിന് ശേഷം വീണ്ടും ജോലിയില്‍ കയറിയ കൃഷ്ണമ്മ 1995വരെ വനം വകുപ്പില്‍ ജോലി ചെയ്തു. താൽക്കാലികജോലിയായിരുെന്നങ്കിലും വനം വകുപ്പും ജോലി സ്ഥിരമാക്കാന്‍ കൃഷ്ണമ്മയെ സഹായിച്ചിെല്ലന്നും ആക്ഷേപമുണ്ടായിരുന്നു.

Tags:    
News Summary - Alligator scare again in Neyyartheeram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.