വെള്ളറട: രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്നാരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്സിങ് അസിസ്റ്റന്റിനെ ക്രൂരമായി മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍. വെള്ളറട കരിമരംകോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30) എന്നിവരെയാണ് മാരായമുട്ടത്ത് നിന്ന് വെള്ളറട പൊലീസ് പിടികൂടിയത്.
വെള്ളറട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലിലിട്ട പ്ലാസ്റ്റര്‍ ഇളകിമാറിയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റന്റിനെ കഴിഞ്ഞദിവസമാണ് മര്‍ദിച്ചത്. സനല്രാജിനാണ് (42) മര്‍ദനമേറ്റത്.
ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തിയ നിഷാദാണ് നഴ്സിങ് അസിസ്റ്റന്റിനെ മര്‍ദിച്ചത്. സനല്‍രാജ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് വെള്ളറട പൊലീസ് ആശുപത്രിയില്‍ എത്തി സനല്‍രാജിന്റെ മൊഴിയെടുത്തിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്പക്ടര്‍ മണിക്കുട്ടന്, സിവില്‍ പൊലീസുകാരായ സജിന്‍, ദീബു, പ്രദീപ്, അജി, രാജ്മോഹന്‍, സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.