വെള്ളറട: വെള്ളറടയില്‍ വയോധികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അഞ്ചുമരങ്കാല പൂരാടം നടൂര്‍ പേര്‍ത്തല വീട്ടില്‍ മധുസൂദനന്‍ നായരെ (60) മുളകു പൊടിയെറിഞ്ഞ് ആക്രമിച്ചത്. പൊന്നമ്പിയില്‍ വിനായക ഹോട്ടല്‍ നടത്തുന്ന മധുസൂദനന്‍ നായര്‍ കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഗുരുതരാവസ്തയില്‍ കിടന്ന മധുസുദനന്‍ നായരെ നാട്ടുകാരാണ് വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മ്രതുല്‍കുമാറിന്റ നേതൃത്വത്തിലുള്ള സംഗമാണ് അക്രമികളെ പിടികൂടിയത്. എസ് ഐ മാരായ ഉണ്ണികൃഷ്ണന്‍, രതീഷ്, എ.എസ്.ഐമാരായ അജിത്ത്കുമാര്‍, ശശികുമാര്‍, സി.പി.ഒ മാരായ പ്രഭലകുമാര്‍, സാജന്‍ അടങ്ങുന്ന സംഗമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കേസുകളില്‍ അടക്കം പ്രതികളായ സംഘം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. അഞ്ചു പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.