വെള്ളറട: എ.എസ് റബ്ബേഴ്‌സ് കട കുത്തി തുറന്ന് പണം കവര്‍ന്നു. വെള്ളറട പനച്ചമൂടിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അടച്ചിട്ടിരുന്ന കടയുടെ വാതിൽ കോടാലി കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടുന്നത്. മേശയിൽ സൂക്ഷിച്ചിരുന് ന 3500ല്‍ പരം രൂപ നഷ്ടപ്പെട്ട്. കടയില്‍ നിന്നു തന്നെ എടുത്ത കോടാലിയും മോഷ്ടാവ് കൊണ്ടുപോയി. സി.സി ടി വി ദൃശ്യങ്ങളടക്കം ഉടമ വെള്ളറട പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെള്ളറട സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.