വെള്ളറട: വിധവയായ വീട്ടമ്മയുടെ കട അടിച്ചുതകര്‍ത്ത് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിക്കൊണ്ടുപോയതായി പരാതി. വെള്ളറട കൊഴിഞ്ഞമൂല റോഡരികത്ത് വീട്ടില്‍ ആര്. തുളസി (52) പൊലീസില്‍ പരാതി നല്കി. സമീപം താമസക്കാരനായ ഹരി, ഒപ്പം താമസിക്കുന്ന ജയന്തി എന്നിവർക്കെതിരെതയാണ് പരാതി. കഴിഞ്ഞദിവസം ഉച്ചക്ക് 12.30ന് തടിക്കഷണവുമായെത്തി കടക്കുമുന്നില്‍ വെച്ചിരുന്ന സാധനസാമഗ്രികള്‍ അടിച്ചുപൊളിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ വാരിക്കൊണ്ടുപോകുകയും ചെയ്തു. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടർ തകർത്തു. കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങൾക്ക് പണം ചോദിച്ചതാണ് എതിര്‍കക്ഷിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതത്രെ. അക്രമിയെ പേടിച്ച് കടയില്‍ ഇരിക്കാനോ വീടിനു മുന്നില്‍ നില്‍ക്കാനോ പറ്റാത്ത സാഹചര്യമാണെന്ന് പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.