വെള്ളറട: കാനക്കോട് കരിമരം കോളനിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സുനില്‍കുമാറിനെ (36) സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരത്തായിരുന്നു സംഭവം. രാത്രിയില്‍ കാരക്കോട് കരിമരം കോളനിയില്‍ ഷെരീഫയുെട(64) വീടിന് നേരെ ആക്രമണമുണ്ടായി. ശരീഫക്കും (64) മകള്‍ ഷബീല (38)ക്കും പരിക്കേറ്റു. ഇതുസംബന്ധിച്ച പരാതി വെള്ളറട പൊലീസിന് നല്കി.
ഷെരീഫയുടെ വീട്ടിലെ ഫര്‍ണിച്ചറും ചെടിച്ചട്ടികളും തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. കരിമരം കോളനിക്കാരും പുറമേ നിന്ന് എത്തുന്നവരും സംഘടിതരായിട്ടാണ് കഴിഞ്ഞദിവസം ൈകയാങ്കളി നടന്നത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. സ്ഥലത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് പരിശോധന നടത്തി കേസെടുക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ, അരികടത്തുസംഘം തുടങ്ങിയവ പ്രവർത്തിക്കുന്നതായി കോളനിവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.