കോണ്‍ഗ്രസ് വിട്ടതിന്​ വീടുകയറി ആക്രമണം; ദലിത് വീട്ടമ്മക്ക്​ ഗുരുതര പരിക്ക്

വെള്ളറട: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്​.ഐയിലേക്ക് ചേര്‍ന്ന യുവാവി​െൻറ വീട് കയറി ആക്രമിച്ചു.ഭാര്യാമാതാവും വിധവയുമായ ദലിത് വീട്ടമ്മക്ക്​ ഗുരുതര പരിക്ക്. വെള്ളറട കോട്ടയംവിള ടി.എസ്.കെ ഭവനില്‍ സിസിലറ്റ്‌ ബേബിക്കാണ് (55) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി എ​േട്ടാടെയായിരുന്നു സംഭവം.

സിസിലറ്റ്‌ ബേബിയുടെ മരുമകന്‍ ബിവിന്‍ കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്​.ഐയില്‍ ചേര്‍ന്നിരുന്നു. ഇതറിഞ്ഞ കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡൻറ്​ എസ്.ആര്‍. ആശോക് ബിവിനെ തിരക്കി ബിവി​െൻറ ഭാര്യ വീട്ടില്‍ എത്തിയെങ്കിലും സിസിലറ്റ്‌ ബേബിയും മകളും മാത്രം വീട്ടിലുണ്ടായിരുന്നതിനാല്‍ തിരികെ പോയി.

വീണ്ടും രാത്രി എ​േട്ടാടെ സിസിലറ്റ്‌ ബേബിയുടെ വീട്ടിലെത്തിയ അശോകന്‍ വീടി​െൻറ വാതില്‍ തല്ലിത്തകര്‍ത്ത് ഉള്ളില്‍ കടന്ന് സിസിലറ്റ്‌ ബേബിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സിസിലറ്റ്‌ ബേബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. 

Tags:    
News Summary - Dalit housewife seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.