വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റി. വേനൽ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടിവെള്ളം കിട്ടാക്കനിയാണ്. എന്നാൽ കൃത്യമായി വാട്ടർ അതോറിറ്റി ബില്ലുകൾ വരുന്നുണ്ട്. മാസത്തിൽ രണ്ടുമൂന്ന് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്; അതും രാത്രി രണ്ടുമണി, മൂന്നുമണി സമയത്ത്. ആ മൂന്നുദിവസംകൊണ്ട് ഒരുമാസത്തെ വെള്ളം ശേഖരിച്ചുെവക്കണം
വടകര, അരുവിക്കര, തത്തിയൂർ, ചുള്ളിയൂർ, പുളിമാകോട്, മാരായമുട്ടം, അരുവിപ്പുറം, അണമുഖം വാർഡുകളിലും പെരുങ്കടവിള ഗ്രാമപഞ്ചായിത്തിലെ തത്തമല, പെരുങ്കടവിള, പഴമല, ആങ്കോട്, പാൽക്കുളങ്ങര, വിരാലി തുടങ്ങിയ മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അരുവിക്കര, മാമ്പഴക്കര പമ്പ് ഹൗസുകളിൽ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നത് എന്നാൽ കാളിപ്പാറ പദ്ധതി യാഥാർഥ്യമായതോടെ അരുവിപ്പുറവും മാമ്പഴക്കരയും ഓർയായി.
ജലജീവൻ പദ്ധതി പ്രകാരം കൂടുതൽ പേർക്ക് കണക്ഷൻ നൽകിയതോടെ പുതിയ പദ്ധതിയിൽനിന്ന് ഓട്ടേറെപ്പേർക്ക് ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. നേരേത്ത ഏതാണ്ട് 2000 കണക്ഷൻ ഉണ്ടായിരുന്നത് 5000 ആയി. ഇത്രയും പേർക്ക് കാളിപ്പാറ പദ്ധതിയിൽനിന്നുമാത്രം ജലം നൽകാൻ കഴിയില്ല എന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള പറയുന്നു.
പഴയ ശുദ്ധജല പ്ലാൻറുകളായ അരുവിപ്പുറം, മാമ്പഴക്കര, പഴമല എന്നിവ നവീകരിച്ചാൽ പ്രശ്നം പരിഹരിക്കാം. ഇക്കാര്യം മുൻകൂട്ടി വാട്ടർ അതോറിറ്റി ഉന്നത അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. വടകരയിൽ കഴിഞ്ഞ ആറുമാസമായി പൊട്ടിയ പൈപ്പ് ഇതുവരെ ക്ലിയർ ചെയ്തിട്ടില്ല. പണം നൽകാത്തതിനാലാണ് അറ്റകുറ്റപ്പണികൾ വൈകുന്നതെന്നാണ് കരാറുകാർ പറയുന്നത്. കണക്ഷനുകൾ വർധിച്ച സാഹചര്യത്തിൽ ശുദ്ധജലക്ഷാമം ഉണ്ടെന്ന് അധികൃതരും സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.