വെള്ളറട: കഞ്ചാവ് മാഫിയാസംഘങ്ങളുടെ താവളമായി മലയോര ഗ്രാമങ്ങള്‍ മാറുന്നു. അധികൃതർ നടത്തുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നതെല്ലാം ഇടനിലക്കാരാണ്. കഞ്ചാവ് ശേഖരം സൂക്ഷിക്കുന്നത് അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിലാണെന്നാണ് സൂചന.
മലയോര ഗ്രാമങ്ങളില്‍നിന്ന് അടുത്തിടെ ആൻറി നാര്‍ക്കോട്ടിക് സെല്ലും എക്സൈസും പൊലീസും ചേര്‍ന്ന് 150 ഓളം കിലോ കഞ്ചാവാണ് പിടികൂടിയിയത്.
എന്നാൽ, പിടിയിലായവരെല്ലാം കച്ചവടക്കാരും ഇടനിലക്കാരുമായിരുന്നു. വിദ്യാര്‍ഥികളും യുവാക്കളുമാണ് കഞ്ചാവിെൻറ പ്രധാന ഉപഭോക്താക്കള്‍. ധനുവച്ചപുരം കോളജ് പരിസരത്ത് വിപുലമായ കഞ്ചാവ് വിപണന ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികളുടെ ഇതുസംബന്ധിച്ച പരാതികൾ അവഗണിക്കപ്പെടുകയാണ്.
മദ്യത്തെക്കാള്‍ കുറഞ്ഞ വിലക്ക് കഞ്ചാവ് കിട്ടുന്ന സാഹചര്യമാണ്. ലഹരി ഗുളികകളും കഞ്ചാവ് മാഫിയയുടെ കൈകളിലുണ്ട്. പണമില്ലാത്തവർക്ക് ആദ്യം സൗജന്യമായി നൽകുകയും ക്രമേണ അവരെ ലഹരിക്ക് അടിമകളാക്കുകയും ചെയ്യുന്നു. ബൈക്കില്‍ സഞ്ചരിച്ചാണ് കഞ്ചാവിെൻറ ചില്ലറ വില്പന. ഇവർ പതിവ് ഉപഭോക്താക്കൾക്ക് ആവശ്യപ്പെടുന്നിടത്ത് എത്തിച്ചുകൊടുക്കുകയും വില കുറച്ച് നൽകുകയും ചെയ്യും. അമ്പൂരി, വെള്ളറട, കുന്നത്തുകാല്‍, പാറശ്ശാല, ധനുവച്ചപുരം സ്ഥലങ്ങളാണ് കഞ്ചാവ് മാഫിയയുടെ സജീവ പ്രവർത്തന മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.