വെള്ളറട: അമ്പൂരിയില്‍ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവിലായിരുന്ന രണ്ടുപേര്‍ പൊലീസ് പിടിയിലായി. കുളനപാറ പള്ളിയെട്വീട്ടില് അഹില്ലാല്(22), കണ്ണന്നൂര്‍ ആശാഭവനില്‍ അബിന്‍(19) എന്നിവരാണ് പിടിയിലായത്. കളിയിക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവർ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മലയില്‍കീഴ് സ്വദേശി അഭിഷേക് ഒളിവിലാണ്. കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന ആക്രമണത്തിൽ വീടും വാഹനങ്ങളും തകര്‍ക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമ്പൂരി കണ്ണന്നൂരില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നാലുപേര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാളും കത്തിയുമായി അക്രമം നടത്തിയത്. രാത്രി പത്തോടെയായിരുന്നു സംഭവം.
കോട്ടയംവിളസ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും ആദ്യം സംഘം ആക്രമിച്ചു. സരിതയുടെ തലമുടി ചുറ്റിപ്പിടിച്ച് മര്‍ദിച്ചു. രതീഷിനെ മാരകമായി മര്‍ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവർത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അയാളെയും മര്‍ദിച്ചു. വെള്ളറടയില്‍നിന്ന് ആറുകാണിയിലേക്ക് പോകുകയായിരുന്ന പാസ്റ്റര്‍ അരുള്‍ദാസിനെയും മകനെയും പണം ആവശ്യപ്പെട്ട് ആക്രമിച്ചു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
തുടർന്ന് സമീപത്തെ ജയകുമാറിന്റെ വീട്ടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൂട്ടുതകര്‍ത്ത് വീട്ടിനുള്ളില്‍ കയറി മുഴുവന്‍ ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. ഭാര്യ ലതയെയും ആക്രമിക്കാൻ ശ്രമിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഗൃഹപ്രവേശം കഴിഞ്ഞതാണ്. ഈ വീട്ടിന്റെ മുകളിലെ ലൈറ്റില്‍നിന്ന് വെളിച്ചം എതിര്വശത്തുതാമസിക്കുന്ന അക്രമികളുടെ വീടിനുസമീപം പതിക്കുന്നു എന്നുപറഞ്ഞാണ് വീട് അടിച്ചുതകര്‍ത്തത്. മയക്കുമരുന്നിന്റെ ലഹരിയിലാണ് അക്രമം നടത്തിയത്. മയക്കുമരുന്നുമാഫിയകളുമായി ബന്ധമുള്ള ഈ സംഘത്തിനെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ഭയന്ന് സമീപവാസികള്‍ രാത്രി പുറത്തിറങ്ങാറുമില്ല. കഴിഞ്ഞദിവസം അക്രമം നടക്കുന്ന ഒരു മണിക്കൂര്‍ സമയം നാട്ടുകാര്‍ ഭയപ്പാടിലായിരുന്നു.
അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചുപിടിച്ച് പൊലീസിന് കൈമാറി. ഇയാൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആക്രമണത്തിനുശേഷം അക്രമികള്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്നു. ഉപേക്ഷിച്ച സ്ഥലങ്ങളില്‍ എത്തി ബൈക്കുകള്‍ പൊലീസ് സുരക്ഷിതമാക്കി. ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്, ഇൻെസ്പക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐമാരായ സജിത്ത് ജി. നായര്‍, ശശികുമാര്‍, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, ഷൈജു, സജിന്‍, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് അക്രമികളെ പിടികൂടിയത്.ഇവർക്കെതിരെ കൊലപാതകശ്രമം, പിടിച്ചുപറി, മാരകായുധമുപയോഗിച്ച് ഉപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തതായി ഇൻെസ്പക്ടര്‍ ബാബുക്കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.