നാടന്‍ തോക്കും വാളും മാന്‍കൊമ്പും മഴുവുമായി കുപ്രസിദ്ധ ഗുണ്ട പിടിയില്‍

വെള്ളറട: നാടന്‍ തോക്കും വാളും മാന്‍കൊമ്പും മഴുവുമായി കുപ്രസിദ്ധ ഗുണ്ട പിടിയില്‍. വനമേഖലക്കടുത്തുള്ള അമ്പൂരിയിലെ മാനേഷ ജോര്‍ജാണ് പിടിയിലായത്. കാവല്‍ പദ്ധതിയുടെ ഭാഗമായി എസ്.പിയുടെ നിര്‍ദേശാനുസരണം വെള്ളറട പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ജില്ല നര്‍ക്കോട്ടിക്‌സ് ഡിവൈ.എസ്.പി രാസാത്തിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് പിടികൂടിയത്. വെള്ളറട പൊലീസ് സ്‌റ്റേഷന്‍, നെയ്യാറ്റിന്‍കര എക്‌സൈസ് എന്നിവിടങ്ങളില്‍ വധശ്രമം, കഞ്ചാവ്, അബ്കാരി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ശ്രീകാന്ത് വെള്ളറട, സി.ഐ മൃതുല്‍കുമാര്‍, എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐമാരായ ശശികുമാറണ്‍, സുനില്‍കുമാര്‍,സി പി ഓ മാരായ അനീഷ്, സുനില്‍കുമാര്‍, , പ്രതീപ്, പ്രജീഷ്, ഡാന്‍സാഫ് തീം അംഗങ്ങളായ എസ് ഐ ഷിബുകുമാര്‍, സി.പി.ഒമാരായ അഭിലാഷ്, അരുണ്‍, അലക്‌സ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടര്‍ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ടീമിന് അന്വേഷണം കൈമാറും.

Tags:    
News Summary - gunda arrested with gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.