വെള്ളറട: ബന്ധുക്കളും രാഷ്ട്രീയ കക്ഷികളിലെ അനുഭാവികളും വാട്സ്ആപ് സന്ദേശത്തിലൂടെ നടത്തിയ വിവാദങ്ങള്‍ ഒടുവില്‍ കൈയാങ്കളിയായി; കോണ്‍ഗ്രസ് അനുഭാവിയുടെ വീട്ടില്‍ വെട്ടുകത്തിയുമായി അതിക്രമിച്ചുകയറിയ സി.പി.എം അനുഭാവി വീട്ടമ്മയെ ചവിട്ടിയും മകനെ അടിച്ചും വീഴ്ത്തി.
പരാതിയെ തുടര്‍ന്ന് വെള്ളറട പൊലീസ് പ്രതിയുടെ പേരില്‍ കേസെടുത്തു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രതിയുടെ പരാതിയിന്മേല് വാദികളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസടുത്തതായി പരാതി.
തിങ്കളാഴ്ച കുടപ്പനമൂട് തെങ്ങിന്‍കോണം സഫിയയുടെ വീട്ടില്‍ സമീപവാസിയും പ്രവാസിയുമായ ജോബി വെട്ടുകത്തിയുമായി സംഘം ചേര്‍ന്നെത്തിയാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ സഫിയയും മകനും പരിക്കേറ്റിയിരുന്നു. സഫിയ നല്കിയ പരാതിന്മേല് ജോബിയെയും മറ്റു രണ്ടുപേരും കണ്ടാലറിയുന്ന ചിലരുമുള്പ്പെടെ പത്തുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നത്.
എന്നാല്‍ പ്രതി നല്കിയ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വാദികളെയും മറ്റ് ചില കോണ്‍ഗ്രസ് അനുഭാവികളെയും പ്രതിയാക്കി കേസെടുത്തു.
സി.പി.എം അനുഭാവിയാണ് ജോബി. സഫിയയുടെ ഭര്‍ത്താവ് സുള്‍ഫിക്കര്‍ ലോക്ഡൗൺ കാലത്ത് കമ്യൂണിറ്റി കിച്ചന് നടത്തിപ്പുകാരനായിരുന്നു. ആ സമയം വിദേശത്തായിരുന്ന ജോബി കമ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പില്‍ അഴിമതി കാട്ടിയതായി വാട്സ്ആപ്പില്‍ മെസേജ് ഇട്ടിരുന്നു.
ഇതിനെ സുല്ഫിക്കറിെൻറ മകന് ചോദ്യംചെയ്തതുമുതല് ഇരുകൂട്ടരും വാട്സ്ആപ്പില്‍ ആരോപണങ്ങൾ പരസ്പരം അയക്കുക പതിവായിരുന്നു. കഴിഞ്ഞയാഴ്ച വിദേശത്തില്നിന്ന് നാട്ടിലെത്തിയ ജോബി സുഹൃത്തുക്കളെ കൂട്ടി ആക്രമണം നടത്തുകയായിരുന്നെന്നാണ് പാരതി.
സംഭവത്തിൽ വെള്ളറട പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഫിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.