ഹോ​മി​യോ ആ​ശു​പ​ത്രി വെ​ള്ള​ത്തി​ല്‍

മഴ പെയ്താല്‍ ഹോമിയോആശുപത്രി വെള്ളത്തിൽ

വെ​ള​റ​ട: മ​ഴ​പെ​യ്താ​ൽ ആ​ര്യ​ങ്കോ​ട് ഹോ​മി​യോ ആ​ശു​പ​ത്രി വെ​ള്ള​ത്തി​ൽ. മ​ഴ​വെ​ള്ളം കെ​ട്ടി നി​ന്ന് ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​ഹീ​ന​വു​മാ​ക​യും ചെ​യ്യും. മൈ​ല​ച്ച​ലി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് സ്ഥി​രം പ്ര​ശ്‌​ന​മാ​കു​ന്ന​ത്. മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​യി​ട​ത്തും ആ​ശു​പ​ത്രി​ക്കു​ള​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ള്‍ക്കും ഡോ​ക്ട​ര്‍ക്കും ഒ​രു​പോ​ലെ ബു​ദ്ധി മു​ട്ടു​ണ്ടാ​കു​ന്നു. മ​ഴ പെ​യ്താ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ക്ക് ഇ​രി​ക്കാ​ന്‍പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​മ്പ്​ നി​ലം നി​ക​ത്തി​യ സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നി​ര്‍മ്മാ​ണ​ത്തി​ലെ അ​പാ​ക​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - If it rains, the homeo hospital is in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.