kavarcha

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

വെള്ളറട: കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. മുട്ടച്ചല്‍ ആറരക്കരയില്‍ ശശി (63)യാണ് പിടിയിലായത്. മുട്ടച്ചല്‍ മലങ്കര കത്തോലിക്ക ദേവാലയ കുരിശടിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു ഇയാള്‍.

വെള്ളറട സി.ഐ എം.ആര്‍. മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ അജിത്ത്, ശശികുമാര്‍, സി.പി.ഒമാരായ അനീഷ്, രാജീവ്, പ്രദീപ്, ശ്യാമളാദേവി, പ്രതീഷ് അടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കവര്‍ച്ചനടത്തിയ രൂപയും കണ്ടത്തി. ശശിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Man held after Church robbery within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.