വെള്ളറട: വീട്ടമ്മക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത നാലംഗസംഘം പിടിയില്‍. ആക്രമണം അരുതെന്ന് വിലക്കിയ മകനെയും സംഘം ചേര്‍ന്ന് മർദിച്ചു. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ചാമവിളക്കു സമീപം കരിക്കാമന്‍ കോട്ടില്‍ ഒരു വിവാഹചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മദ്യപിച്ചശേഷം സമീപത്തെ വീടിന്റെ ടെറസില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയോട് അശ്ലീല പ്രദര്‍ശനം നടത്തുകയും ലൈംഗിക പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു. ഇവരുടെ മകന്‍ വിലക്കിയപ്പോൾ പ്രകോപിതരായ സംഘം വീട്ടമ്മയെയും മകനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. 47 കാരിയായ വീട്ടമ്മ തോൾ ജോയന്റ് തകര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലവിളി കേട്ടെത്തിയ നാട്ടുകാരോടും സംഘം കയര്‍ത്തു. സംഭവമറിഞ്ഞെത്തിയ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാറിന്റ നേത്രത്വത്തിലുള്ള പൊലീസ് സംഘം അക്രമികളെ അറസ്റ്റ് ചെയ്തു. എസ്.ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ ശശികുമാരന്‍, സി.പി.ഒമാരായ സാംലാല്‍, ദിനീഷ്, ഷാജു അടങ്ങുന്ന സംഘം അറസ്റ്റിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.