വെള്ളറട: പൊലീസുകാരന് വിഷംകഴിച്ച് മരിച്ചു. ആര്യങ്കോട് ഷിബു ഭവനില്‍ ഷിബു (43) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് നരുവാമൂട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്ഥിരമായി ജോലിക്ക് ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ ഇയാള്‍ മദ്യത്തോടൊപ്പം ഫ്യൂരിഡാന്‍ കലര്‍ത്തി കുടിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മക്കള്‍: വിപഞ്ചിക, അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.