വെള്ളറട: പെരുങ്കടവിള തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ മോഹനകുമാരിയുടെയും മകന് വിപിെൻറയും മരണത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. കുഞ്ഞുപ്രായത്തിലെ പിതാവ് നഷ്ടപ്പെട്ട വിപിനെ അല്ലലറിയാതെ വളത്തിയ മോഹനകുമാരിക്ക് മകന് ജീവനായിരുന്നു.
അമ്മക്ക് തെൻറ ഭാര്യയോട് സ്നേഹക്കുറവുണ്ടെന്ന തോന്നല്‍ വിപിനെ അലട്ടിക്കൊണ്ടേയിരുന്നു. ഇതിെൻറ പേരില്‍ അമ്മയും മകനും ഇടയ്ക്കിടെ പിണക്കത്തിലായിരുന്നതായും ഇത് ഇരുവരും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്.
അമ്മക്ക് തെൻറ ഭാര്യയോട് സ്നേഹവും സഹകരണവുമില്ലെന്നും അതിനാല്‍ ഞങ്ങളുടെ കുടുംബജീവിതം ശോഭനമല്ലെന്നും അമ്മ കാണിക്കുന്നത് കപട സ്നേഹമായിരുന്നെന്നും അതിനാല്‍ താൻ അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയാണെന്നുമുള്ള ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയും മകളും കാക്കാമൂല ചുഴറ്റുകോട്ടയിലെ വീട്ടില്‍ പോയിരുന്ന ദിവസം കാത്തിരുന്നായിരിക്കണം വിപിന്‍ മോഹനകുമാരിയെ കൊലപ്പെടുത്തിയതും പിന്നീട് ആത്മഹത്യ ചെയ്തതും. നാട്ടില്‍ ആരോടും തീരെ അടുപ്പത്തിലല്ലായിരുന്ന വിപിന്‍ നാട്ടുകാരനിലൊരാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. വിപിന്‍ കടമായി വാങ്ങിയിരുന്ന പണത്തിെൻറ പേരില്‍ ചില വാക്കുതര്‍ക്കങ്ങളും നിലനിന്നിരുന്നു.
എന്നാല്‍ കൊലപാതകവും ആത്മഹത്യയും നാട്ടുകാര്‍ക്ക് ഇപ്പോഴും അവിശ്വസനീയമാണ്. കഴിഞ്ഞ ദിവസം വരെയും അമ്മയോടൊപ്പം സ്നേഹത്തോടെ കഴിഞ്ഞിരുന്ന വിപിന്‍ ഇത്രയും ദാരുണമായ കൊലപാതകവും ആത്മഹത്യയും ചെയ്തത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.