വെള്ളറട: വേനൽ മഴയെ തുടർന്ന് പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപകനാശം. പാല്‍ക്കുളങ്ങര, അണമുഖം, തത്തമല, പുളിമാകോട്, തത്തിയൂര് മണ്ണൂര്‍, പെരുങ്കടവിള ഏലാകളില്‍ അഞ്ച് ഹെക്ററോളം സ്ഥലതെത വാഴ, പച്ചക്കറി, മരിച്ചീനി വിളകള്‍ നശിച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിച്ചു. പ്രദേശം ഇരുട്ടിലായി. രാത്രിയിലും ലൈനുകളിൽ അറ്റകുറ്റപ്പണി നടന്നു. വടകര വാര്‍ഡിലെ മനോഹരന്റെ ഇരുന്നുറോളം വാഴകള്‍ നിലം പോത്തി.
കര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് സി.പി.ഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു. കൃഷി ഓഫിസര്‍ മേരീലത, പഞ്ചായത്ത് ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് മഞ്ചുഷ ജയന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.