വെള്ളറട: തുടര്‍ച്ചയായി മലയോരമേഖലയില്‍ മഴ ശക്തി പ്രാപിച്ചതോടെ വെള്ളറട മേഖല ഇരുട്ടില്‍. തുടര്‍ച്ചയായി രണ്ടുദിവസങ്ങളില്‍ ശക്തമായ മഴയെതുടർന്നുള്ള പ്രകൃതിക്ഷോഭത്തിൽ നിരവധി വന്മരങ്ങളാണ് വൈദ്യുതികമ്പികൾക്കുമേൽ വീണത്.
വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാനേ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞുള്ളൂ. 11-33 കെവി ലൈനുകള്‍ക്ക് സാരമായ കേടുകള്‍ സംഭവിച്ചതോടെ തകരാര്‍ കണ്ടുപിടിക്കാന്‍ പോലും വൈദ്യുതി ബോർഡിന് കഴിയുന്നില്ല. രാത്രി വൈകിയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
അടിയന്തരസാഹചര്യത്തിൽ ലീവില്‍ പോയ ജീവനക്കാരെ അടക്കം വിളിച്ചുവരുത്തി. ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. നിരവധി വീടുകളിലെ കേബിള്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി ഉപകരണങ്ങള്‍ തകരാറിലാകുകയും സ്വിച്ച് ബോര്‍ഡുകള്‍ ഉള്‍പ്പടെ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.