വെള്ളറട: അറ്റകുറ്റപ്പണികള്‍ക്ക് നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ നിന്ന് കൊണ്ടുപോയ ബോട്ടുകൾ രണ്ട് മാസം കഴിഞ്ഞ് കരാറുകാരൻ തിരിച്ചെത്തിച്ചു. പൂവാറിലെ കരാറുകാരനാണ് പണി ചെയ്യാതെ ബോട്ട് തിരിച്ചെത്തിച്ചത്. തകരാറിലായി ബോട്ടിന് ചെറിയ പണികൾ മാത്രം ചെയ്താൽ മതിയെന്ന് ഡി.ടി.പി.സി നിർദേശിച്ചതിനെ തുടർന്നാണ് കരാറുകാരൻ ബോട്ട് തിരിച്ചെത്തിച്ചത്.
സര്‍വിസ് നടത്താന്‍ ഒരു സ്പീഡ് ബോട്ട് മാത്രമാണ് നിലവില്‍ നെയ്യാര്‍ ഡാമിലുള്ളത്. മറ്റു ബോട്ടുകള്‍ പണികള്‍ നടത്തി ഫിറ്റ്നസ് നടപടികള്‍ പൂര്‍ത്തിയാക്കാത്തത് വലിയ അനാസ്ഥയാണെന്ന് സഞ്ചാരികളും നാട്ടുകാരും പറയുന്നു.
മൂന്ന്പേര്‍ക്ക് മാത്രം കയറാനാകുന്ന സ്പീഡ്ബോട്ട് ഉപയോഗിച്ചാണ് ജലാശയത്തിലെ സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളിലെത്തുന്നവര്‍ ബോട്ടുസവാരി നടത്താനാകാതെ നിരാശരായി മടങ്ങുകയാണ്. വനം വകുപ്പിന്റെ 22 സീറ്റുള്ള ബോട്ട് നേരത്തെ കട്ടപ്പുറത്തായി.
അഞ്ച് ബോട്ടുകളാണ് ഡി.ടി.പി.സി.യുടേതായി സർവിസ് നടത്തിയിരുന്നത്. ഇരട്ട എന്‍ജിനുള്ള അമരാവതി അറ്റകുറ്റപ്പണികള്‍ക്കായി ഒതുക്കിയിരിക്കുകയാണ്. എന്ജിന് തകരാര്‍ കാരണം സെമി സ്പീഡ് ബോട്ടും മാറ്റി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ മറ്റുള്ള സെമി സ്പീഡ് ബോട്ടുകള്‍ക്ക് തുറമുഖ വകുപ്പ് വിലക്കും വന്നു.
വിലക്ക് നീക്കി രണ്ട് സഫാരി ബോട്ടുകള്‍ ഓടിത്തുടങ്ങിയതിനിടെയാണ് വീണ്ടും തകരാറിലായത്. അറ്റകുറ്റപണികള്‍ക്കും തകരാര്‍ പരിഹരിക്കാനുമായി കൊണ്ടുപോയ ബോട്ടുകളാണ് മാസങ്ങള്‍ക്ക് ശേഷം അതേപടി തിരിച്ചെത്തിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.