വെള്ളറട (തിരുവനന്തപുരം): ശക്തമായ മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് പശു ചത്തു. കടുക്കറ ചിറ്റാര്‍ അണക്കെട്ടിെൻറ റിസർവോയറിന് സമീപം പുല്ല് തിന്നാന്‍ കെട്ടിയിരുന്ന കത്തിപ്പാറ കോമ്പറം ആറ്റരികത്തുവീട്ടില്‍ ദാസയ്യെൻറ പശുവാണ് ചത്തത്.
വെള്ളറട വെറ്ററിനറി സര്ജന് ഡോ. ദിവ്യയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മറവുചെയ്തു. 50,000 രൂപയിലധികം വിലയുള്ള പശുവാണിത്. പ്രകൃതിദുരന്ത പദ്ധതിയില്‍ ഉൾപ്പെടുത്തി കര്ഷകന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായി ഡോ. ദിവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.