നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബ​സ്

യാത്രക്കിടെ ഡ്രൈവർക്ക്​ ബോധക്ഷയം; അപകടം ഒഴിവാക്കി കണ്ടക്ടർ

വെ​ള്ള​റ​ട: യാ​ത്ര​ക്കി​ടെ ​കെ.​എ​സ്.​ആ​ർ.​​ടി.​സി ബ​സ്​ ഡ്രൈ​വ​ർ​ക്ക്​ ​ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​​തോ​ടെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട്ട്​ ക​ണ്ട​ക്ട​ർ. വെ​ള്ള​റ​ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ല്‍നി​ന്ന്​ 35ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബ​സി​ലെ ഡ്രൈ​വ​ർ രാ​ജേ​ഷി​നാ​ണ്​​ ശാ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. തു​ട​ര്‍ന്ന് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച്​ മു​ന്നോ​ട്ടു​പോ​യി.

ആ​ന​പ്പാ​റ​യി​ല്‍നി​ന്ന്​ തേ​ക്ക്പാ​റ വ​ഴി അ​മ്പൂ​രി​യി​ലേ​ക്ക് പോ​കേ​ണ്ട ബ​സ് ആ​ന​പ്പാ​റ​നി​ന്ന്​ കു​ട​പ്പ​ന​മൂ​ട് വ​ഴി​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ല്‍ വെ​ച്ചാ​ണ്​ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ ക​ണ്ട​ക്ട​ര്‍ വി​ഷ്ണു ബ്ര​ക്ക് ച​വി​ട്ടി ബ​സ് നി​ര്‍ത്തു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ അ​പ​ക​ട​മാ​ണ്​ ഒ​ഴി​വാ​യ​ത്.

Tags:    
News Summary - The driver fainted during the journey-The conductor avoided the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.