സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ പതാകയിലും തട്ടിപ്പ്

വെള്ളറട. കള്ളിക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ദേശീയ പതാക മാതൃകയിലും തട്ടിപ്പ് .കഴിഞ്ഞ ദിവസം നെയ്യാര്‍ഡാം സ്‌കൂളില്‍ ഉള്‍പ്പെടെ വിതരണം ചെയ്ത കുഞ്ഞു പതാകയിലാണ് സ്‌കൂള്‍ അധികൃതല്‍ തട്ടിപ്പു നടത്തിയതില്‍ പഞ്ചായത്ത് ഭരണസമിതിയും ബി. ജെ. പിയും പ്രതിഷേധിച്ചത്.

ഒരു കുട്ടിയില്‍ നിന്ന് 25 രൂപ ക്രമത്തില്‍ പതാകക്ക് വാങ്ങിയ സ്‌കൂള്‍ അധികൃതര്‍ വിതരണം ചെയ്തത് ഒരു രൂപ വിലയുള്ള പതാകകളാണ് കുടുംബശ്രീയെ ഒരു മാസത്തിനു മുന്‍പ് പ്ലാസ്റ്റിക്കിലും തുണിയിലുമുള്ള പതാക വാങ്ങി ഏല്‍പ്പിച്ചിരുന്നു. ഒരു രൂപ പോലും വിലയില്ലാത്ത പതാകകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തതെന്നാരോപിച്ച് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ബി.ജെ .പി പ്രവര്‍ത്തകരും പതാകയെത്തിച്ച വാഹനം തടഞ്ഞിട്ടു .എന്നാല്‍ തങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയ പതാക എത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കുടുംബശ്രീ ഭാരവാഹികള്‍ പറയുന്നു. 

Tags:    
News Summary - The flag given to school children was also cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.