വെള്ളറട: മധ്യവയസ്കന്റെ കണ്പോളയില് കണ്ടെത്തിയ അപൂര്‍വയിനമായ പട്ടുണ്ണി (ഹാര്‍ഡ് ടിക്ക്) വിഭാഗത്തില്‍പെട്ട പ്രാണിയെ നീക്കം ചെയ്തു. കണ്ണിന് വേദനയും നീരുമായിട്ടാണ് രോഗി ചികിത്സക്കെത്തിയത്. വിശദമായ പരിശോധനയില്‍ ഒരു തരം ചെള്ള് കണ്പോളയില് കടിച്ചിരിക്കുന്നത് കണ്ടു. തൊലിപ്പുറത്ത് ശക്തിയായി കടിച്ചുതൂങ്ങിയിരുന്ന ജീവിയെ നീക്കം ചെയ്യുകയായിരുന്നു. ഡോ. സോമര്‍ വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം അസോസിയറ്റ് പ്രഫസര്‍. ഡോ.സി.പി. ഷിംനയാണ് നേതൃത്വം നല്‍കിയത്.
പട്ടുണ്ണി അഥവാ വട്ടന്‍ വിഭാഗത്തില്‍പെട്ട പ്രാണിയാണെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ എന്‍ഡമോളജിസ്റ്റ് സ്ഥിരീകരിച്ചു. പട്ടുണ്ണി പ്രധാനമായും മൃഗങ്ങളില്‍ കാണപ്പെടുന്ന ജീവിയാണ്. ചെറിയ വനപ്രദേശങ്ങളിലെ മരങ്ങള്‍ക്കിടയിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.