വെള്ളറട: പനച്ചമൂട് മാര്‍ക്കറ്റില്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ ധാരണയായി. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്റെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
നവംബര്‍ 30ന് മുമ്പ് പണികള്‍ പൂര്‍ത്തീകരിക്കാൻ കരാറുകാരനോട് യോഗം ആവശ്യപ്പെട്ടു. നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കച്ചവടക്കാരും വാങ്ങാനെത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നു. പുലര്‍ച്ച മത്സ്യവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ മെയിന്‍ റോഡില്‍ െവച്ചുതന്നെ ലേലം നടത്തുകയാണ്. ഇതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.
ഇതിനുപുറമെ ഈ വാഹനങ്ങളിലെ മലിനജലം റോഡിലേക്ക് തുറന്നുവിടുന്നത് കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇൗ സാഹചര്യത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന നിർദേശം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.