വെള്ളറട: വെള്ളറട പൊലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവർന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യ (31) യാണ് പിടിയിലായത്. കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ(62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ചശേഷം രണ്ട്പവന്‍ മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന് മാല കവര്‍ന്ന കേസിലുമാണ് പ്രതി പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ നോക്കിെവച്ചശേഷം വീടുകളിലെത്തി മാലകരുന്ന രീതിയാണ് പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.