വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍

വെള്ളറട: വാഹന പരിശോധനക്കിടെ വെള്ളറടയില്‍ പൊലീസിനെ ആക്രമിച്ച മൂന്നുപേര്‍ പിടിയിൽ. കഴിഞ്ഞ ദിവസം വൈകീട്ട് ആനപ്പാറ കാരമൂടിന് സമീപമാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്.

ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘത്തിലെ മാറനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ റെനി ജോണ്‍ (33), കാഞ്ഞിരംകോട് തൂവല്ലൂര്‍കോണം കുളത്തുമ്മല്‍ വീട്ടില്‍ നിതിന്‍ (28), കാട്ടാക്കട അയണിവിള കുളത്തുമ്മല്‍ വീട്ടില്‍ ഷൈജു (37) എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനക്ക് മൂന്നംഗ പൊലീസ് സംഘമാണുണ്ടായിരുന്നത്. പരിശോധനക്ക് ശ്രമിക്കുമ്പോള്‍ വെട്ടിച്ചുകടക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് മര്‍ദനമേറ്റെന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് വെള്ളറട സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാര്‍ ആനപ്പാറ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃതുല്‍കുമാര്‍, എസ്.ഐ ഉണ്ണികൃഷ്ണന്‍, ദീപു, ഷാജു, സി.പി.ഒമാരായ പ്രതീഷ്, സജിന്‍, പ്രജീഷ്, അനീഷ്, പ്രഭലചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം ബലപ്രയോഗത്തിലൂടെയാണ് സംഘത്തെ പിടികൂടിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. പൊലീസ് ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

Tags:    
News Summary - Three arrested in police attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.