വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റ് കോളനികളിലെ വോട്ടര്‍മാര്‍ കരിപ്പയാര്‍ കടന്ന് വോട്ട് ചെയ്യാനെത്തി. നെയ്യാര്‍ റിസര്വോയറിനപ്പുറം ചാക്കപ്പാറ, കാരിക്കുഴി, ശംഖിന്‍കോണം, പുരവിമല, തെന്മല, കന്നുമാമൂട്, കുന്നത്തുമല, ഓറഞ്ച്കാട് എന്നിവിടങ്ങളിലെ താമസക്കാരാണ് മായം, അമ്പൂരി സ്കൂളുകളില്‍ സജ്ജമാക്കിയ പോളിങ് സ്റ്റേഷനുകളില്‍ വോട്ടിടാനെത്തിയത്.
ആയിരത്തോളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. മുന്‍കാലങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ സാമഗ്രികളുമായി കടത്ത് കടന്ന് ആദിവാസിമേഖലയിലെ പോളിങ് സ്റ്റേഷനിലെത്താറാണ് പതിവ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മേഖലയില്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതില്ലാതായതോടെ പലരും കൂലിപ്പണിയുള്‍പ്പെടെ മാറ്റിെവച്ചാണ് കിലോമീറ്ററുകള്‍ നടന്ന് ബൂത്തുകളിലെത്തിയത്.
വോട്ട് ചെയ്യാനായി ഒരു ദിവസം മാറ്റിെവച്ചാലേ ഇവിടത്തെ സമ്മതിദായകര്‍ക്ക് വോട്ടുചെയ്യാനാകൂ. കുമ്പിച്ചല്കടവിലെ പാലം പണി പൂര്‍ത്തിയാകാത്തതും ആദിവാസിവോട്ടര്മാരുടെ പോളിങ് സ്റ്റേഷനുകളിലേക്കുള്ള യാത്രാദൂരം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.