വെള്ളറട: പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തയാളെ ഗുണ്ടാസംഘം മർദിച്ചവശനാക്കി. പരിക്കേറ്റയാളെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോറിക്ഷയും സഹായിയുടെ ബൈക്കും തകര്‍ത്തു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പേരേക്കോണം ജങ്ഷനില്‍ പടക്കംപൊട്ടിച്ചത് സമീപവാസിയായ അനില്‍കുമാര്‍ ചോദ്യം ചെയ്തു. വീട്ടില്‍ രോഗികളും കൊച്ചുകുട്ടികളും ഉള്ളതിനാൽ ദൂരെ കൊണ്ടുപോയി പൊട്ടിക്കണമെന്ന് നിർദേശിച്ചതിന് അനില്‍കുമാറിനെ വീടുകകയറി ആക്രമിക്കുകയായിരുന്നു.
ആക്രമികളില്‍നിന്ന് അനില്‍കുമാറിനെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ ഓട്ടോയും ബൈക്കും ആക്രമികള്‍ വാളിന് വെട്ടിയും അടിച്ചും തകര്‍ത്തു. വാളുകൊണ്ടുള്ള വെട്ടില്‍ ഓട്ടോറിക്ഷ തകർന്നു.
ആക്രമികളായ രാഹുല്‍ (22), രാഹുല്‍ (26), കാര്‍ത്തിക് (23), വിഷ്ണു (25) എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആഴ്ചകള്‍ക്കു മുമ്പ് കണ്ടംതിട്ട വാര്‍ഡ് മെംബര്‍ ജയന്റെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളാണ് ഈ സംഘം. ആക്രമികള്‍ക്കായി ആര്യങ്കോട് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.