വെള്ളറട: പണത്തിനോടുള്ള അരുണിെൻറ അത്യാർത്തിയാണ് അമ്മയോളം പ്രായമുള്ള ശാഖയുമായി അടുപ്പത്തിനിടയാക്കിയത്. കൊലപാതകവിവരം പത്രങ്ങളിൽ കണ്ടപ്പോഴാണ് മകന് വിവാഹിതനായ വിവരം അറിഞ്ഞതെന്ന് അരുണിെൻറ മാതാപിതാക്കള്‍. വിവാഹത്തിനുമുേമ്പ ശാഖയില്‍നിന്ന് പലതവണ സാമ്പത്തികസഹായങ്ങള്‍ വാങ്ങിയിരുന്നു.
കാരക്കോണം ത്രേസ്യാപുരത്തെ വലിയ സാമ്പത്തികശേഷിയുള്ള പരേതനായ ആല്ബര്ട്ടിെൻറയും ഫിലോമിനയുടെയും മകളായ ശാഖകുമാരിയെ പണം കൊയ്യാനുള്ള മാര്‍ഗമായാണ് അരുണ്‍ ഏറെക്കാലമായി ഉപയോഗിച്ചുവന്നത്. എന്നാല്‍ ബന്ധം നാട്ടുകാരിലും ബന്ധുക്കളിലും പരക്കെ സംസാരവിഷയമായതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹനിശ്ചയം മുതല്‍തന്നെ ഒഴിഞ്ഞുമാറാൻ അരുണ്‍ ശ്രമിച്ചിരുന്നത്രെ. അതെല്ലാം വിഫലമായതിനെ തുടര്‍ന്നാണ് വിവാഹം നടന്നത്.
വിവാഹം രജിസ്റ്റര്‍ മാേര്യജില് ഒതുക്കാനും അരുൺ ശ്രമിച്ചു. എന്നാല്‍, തെൻറ പിതാവ് വസ്തു വിട്ടുനൽകിയ പള്ളിയില്‍ െവച്ച് വിവാഹം വേണമെന്ന് ശാഖ നിര്‍ബന്ധം പിടിച്ചു.
കല്യാണത്തിന് ആൾ കൂടിയതും ഫോട്ടോയും വിഡിയോയും മറ്റും ഉണ്ടായിരുന്നതും അരുണിനെ അന്നേ അസ്വസ്ഥനാക്കി. കല്യാണ ആൽബത്തിലെ ചിത്രങ്ങള്‍ േഫസ് ബുക്കില്‍ ഇടാനുള്ള ശാഖയുടെ ശ്രമത്തിലും അരുൺ കുപിതനായിരുന്നു. അരുണിെൻറ സ്വഭാവവൈകല്യം കണ്ട് തന്നെ ഉപേക്ഷിച്ചേക്കുമെന്ന് ശാഖ ഭയന്നിരുന്നു. അരുണില്‍നിന്ന് കുഞ്ഞ് പിറന്നാൽ ഉപേക്ഷിച്ചുപോയേക്കില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇത് നിരസിച്ച അരുണുമായി മിക്ക രാത്രിയിലും പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഇതിെൻറ പേരിൽ തന്നെയാണത്രെ ക്രിസ്മസ് രാത്രി ഇവര്‍ വഴക്ക് തുടങ്ങിയത്. വഴക്ക് മൂത്ത് കൈയാങ്കളിയായി. അരുണിെൻറ ഇടിയേറ്റ് കട്ടിലില്‍നിന്ന് താഴേക്ക് വീണ് ശാഖയുടെ മൂക്ക് മുറിഞ്ഞ് രക്തം ഒഴുകി. തുടർന്ന് മുഖം അമർത്തി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം ബഡ്റൂമില്‍നിന്ന് വലിച്ചിഴച്ച് ഹാളില്‍ എത്തിച്ച ശേഷം വീടിെൻറ വെളിയിലൂടെ ഇവിടേക്ക് ഇലക്ട്രിക് വയര്‍ കൊണ്ടുവന്ന് ശരീരത്തില്‍ ഘടിപ്പിച്ച് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തിെയന്ന് അരുണ്‍ പൊലീസിന് മുന്നില്‍ കുറ്റം ഏറ്റുപറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ കോടതിയില്‍ ഹാജരാക്കിയ അരുണിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.