വെഞ്ഞാറമൂട്: അധികൃതരുടെ അനാസ്ഥ കാരണം ജല സ്രോതസ്സുകള്‍ നശിക്കുന്നു. നെല്ലനാട് പഞ്ചായത്ത് പരിധിയിലുള്ള പൊതു ജലാശയങ്ങളാണ് നാശത്തിലേക്ക് നീങ്ങുന്നത്.
നിലവിലെ രേഖകള്‍ പ്രകാരം 35ഓളം തോടുകളും അത്രയുംതന്നെ കുളങ്ങളുമാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷികമേഖലയായിരുന്നു നെല്ലനാട്ട് നെല്‍ക്കൃഷിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. നെല്‍ക്കൃഷിക്ക് തോടുകളും കുളങ്ങളും അഭിഭാജ്യഘടകമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ കൃഷിയിടത്തിന് സമീപമുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതില്‍ അതിപ്രാധാന്യമാണ് കര്‍ഷകര്‍ നൽകിയിരുന്നത്.
കാലക്രമേണ നെല്‍ക്കൃഷി പഞ്ചായത്തില്‍ നാമമാത്രമാകുകയും വയലുകള്‍ വ്യാപകമായി നികത്തപ്പെടുകയും ചെയ്തു. 145 ഹെക്ടര്‍ ഏലാപ്രദേശമാണ് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നികത്തിയത്.
നെല്‍വയലുകള്‍ക്കൊപ്പം ചെലവൊന്നുമില്ലാതെ കര്‍ഷകരെ സഹായിച്ചിരുന്ന ജലസ്രോതസ്സുകളും വറ്റിവരളുകയാണ്. തോടുകളിലും കുളങ്ങളിലും കളച്ചെടികള്‍ വളര്‍ന്നും പായലുകള്‍ നിറഞ്ഞും മാലിന്യനിക്ഷേപവും കൈയേറ്റവുമൊക്കെചേര്ന്നാണ് ഇവ നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.