വെഞ്ഞാറമൂട്: ചെറിയ മഴയില്‍ പോലും ട്രാന്‍സ്പോര്‍ട്ട് ഗാരേജ് ചളിക്കളമാകുന്ന അവസ്ഥയില്‍. വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി.സബ് ഡിപ്പോയുടെ കീഴില്‍ കിഴക്കേ റോഡില്‍ വെഞ്ഞാറമൂട് ചന്തക്ക് സമീപമുള്ള ഗാരേജാണ് ഇൗ അവസ്ഥയിലുള്ളത്. 2005ല്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ ആരംഭിച്ചപ്പോള്‍ ഗാരേജിന്റെയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഗാരേജ് വളപ്പില്‍ പേരിന് ടാറിങ് നടത്തിയതൊഴിച്ചാല്‍ ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അറ്റകുറ്റപ്പണി ഉണ്ടായിട്ടില്ല. ഇതോടെ ഗാരേജ് വളപ്പിലെ ടാര്‍ ഇളകി രൂപെപ്പട്ട കുഴികളിൽ ചെറിയ മഴയില്‍ പോലും വെള്ളം കെട്ടി നിൽക്കുന്നു.
കൂടാതെ ബസുകളുടെ ടയറുകള്‍ കയറിയിറങ്ങി കുഴികളുടെ വ്യാപ്തി വർധിക്കുകയും പൂട്ടിയ കണ്ടം പോലെയാവുകയുമാണ്.ഗാരേജില്‍ അറ്റകുറ്റപ്പണിക്ക് ഒരു ഒരു ഷെഡ് ഉണ്ടങ്കിലും മൂന്ന് ബസുകള്‍ മാത്രം ഇട്ട് പണി ചെയ്യാനുള്ള സൗകര്യമേയുള്ളൂ. പലപ്പോഴും ആറും എഴും ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലുണ്ടാവും.
ഇതുകാരണം ശേഷിക്കുന്ന ബസുകളുടെ പണി മഴക്കാലത്ത് ചളിക്കെട്ടിലും വേനല്‍ക്കാലത്ത് പൊടിശല്യത്തിലും നിർവഹിക്കേണ്ട അവസ്ഥയാണ്. ജീവനക്കാർക്ക് ഇത് ബുദ്ധിമുട്ടിനുപുറമെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്നു.
ഇടക്ക് ഡി.കെ. മുരളി എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പണം അനുവദിച്ച് ഗാരേജ് വളപ്പിലെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാകട്ടെ അനങ്ങാപ്പാറ നയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.