വെഞ്ഞാറമൂട്: തെരുവുനായ് ശല്യത്തില്‍ സഹികെട്ട് നാട്ടുകാര്‍. നെല്ലനാട് പഞ്ചായത്തിന്റെ കീഴില്‍ കിഴക്കെ റോഡിലുള്ള ചന്തയുടെ ഇരുവശത്തുമായി വാമനപുരം ബ്ലോക്ക് ഓഫിസിലേക്കും മക്കാംകോണത്തേക്കും പോകുന്ന റോഡുകളുടെ വശങ്ങളില് തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളാണ് നാട്ടുകാര്‍ക്ക് ശല്യമായത്. ചന്തയില്‍നിന്ന് മത്സ്യാവശിഷ്ടങ്ങളും അടുത്തുള്ള ഇറച്ചിക്കടകളില്‍നിന്ന് മാംസാവശിഷ്ടങ്ങളും കഴിച്ച ശേഷം റോഡിന്റെ വശങ്ങളിലും അടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളിലും തമ്പടിക്കുകയാണിവ.
പലപ്പോഴും നായ്ക്കള്‍ ഇരുചക്രവാഹനങ്ങളെ പിന്തുടരുന്നതും രാത്രികാലങ്ങളില്‍ ഒറ്റക്ക് പോകുന്നവര്‍ക്കുനേരെ കൂട്ടത്തോടെ കുരച്ച് ചാടുന്നതും പതിവാണ്. ഭക്ഷണം കിട്ടാത്ത അവസരങ്ങളില്‍ സമീപത്തെ വീട്ടുവളപ്പുകളിൽ കയറി കോഴികളെ പിടികൂടുകയും ചെയ്യുന്നു. നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പല പ്രാവശ്യം പരാതികള്‍ നൽകിയെങ്കിലും നടപടികളുണ്ടാവുന്നില്ല എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.