തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച് ഒളിവിൽ പോയ ആൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മേയറുമായി റോഡിൽ വാക്കേറ്റമുണ്ടായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പ്രതികരണം തേടുന്നതിനിടെ ശനിയാഴ്ച വഞ്ചിയൂർ കോടതി പരിസരത്താണ് സംഭവം.
ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഞായറാഴ്ച ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കിടയിലേക്ക് കയറിയ ഒരാൾ മാധ്യമ പ്രവർത്തകയോട് അതിക്രമം കാട്ടുകയായിരുന്നു. സഹപ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.