ബാബുവിനൊപ്പം കൂട്ടുനിന്നതിനും സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ചെയ്തതിനും ലാൽ മോഹന്റെ ബന്ധുക്കളോട് ബാബുവിന്റെ ബന്ധുക്കൾ നന്ദി പറഞ്ഞു
നേമം: ചികിത്സയിലിരിക്കെ, മരിച്ച രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ച വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ മെഡിക്കല്‍ കോളജിനും ഫോറന്‍സിക് വിഭാഗത്തിനും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. അടുത്തടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രണ്ടുപേരിൽ ഒരാളുടെ മൃതദേഹമാണ് ആളുമാറി സംസ്കരിച്ചത്.
നരുവാമൂട് സ്വദേശി ബാബു, ഒറ്റശേഖരമംഗലം സ്വദേശി ലാൽ മോഹൻ എന്നിവരിൽ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ മാറി കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്കുശേഷമായിരുന്നു ലാൽ മോഹൻ മരിച്ചത്.
ബന്ധുക്കൾക്ക് തന്നെ മൃതദേഹം മാറി പോയതും മറ്റൊരാളുടെ മൃതദേഹം സംസ്കരിച്ചതും ഒച്ചപ്പാടുണ്ടാക്കുമെന്ന് കരുതിയെങ്കിലും പ്രശ്നം രമ്യമായി പരിഹരിച്ചു.
ചികിത്സാർഥം ബാബുവിനൊപ്പം കൂട്ടുനിന്നതിനും മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ചെയ്തതിനും ലാൽ മോഹന്റെ ബന്ധുക്കളോട് ബാബുവിന്റെ ബന്ധുക്കൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.