കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടപാടം തലയ്ക്കശ്ശേരി ചോലപ്പറമ്പിൽ വീട്ടിൽനിന്ന് പാലക്കാട് പട്ടിത്തറ തൊഴുക്കര ലക്ഷം വീട് കോളനിയിൽ വാടകക്ക് താമസിക്കുന്ന പി. രമേശിനെയാണ് (28) കാട്ടാക്കട ഇൻസ്പെക്ടർ കിരണും സംഘവും അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്നവിഡിയോ കൈക്കലാക്കി ഷെയർചാറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമമനുസരിച്ച് കേസെടുത്ത് കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.