മംഗലപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. അണ്ടൂർക്കോണം മണ്ഡലം മുൻ പ്രസിഡൻറ് കൊയ്ത്തൂർക്കോണം നീതു ഭവനിൽ സുജിയെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ മറ്റൊരു അശ്ലീലചിത്രത്തിൽ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി ആക്ടും കെ.പി ആക്ടും പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്കുമാർ, എസ്.ഐ വി. തുളസീധരൻ നായർ, ജി.എസ്.ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.